रविवार, नवंबर 24 2024 | 03:45:46 AM
Breaking News
Home / Choose Language / Malayalam (page 3)

Malayalam

Malayalam

പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം 2025 ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ പ്രഖ്യാപിച്ച്: ഡോ. മൻസുഖ് മാണ്ഡവ്യ

പുനർരൂപകൽപ്പന ചെയ്ത ദേശീയ യുവജനോത്സവം (NYF) 2025 പ്രഖ്യാപിച്ച് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സൂചിപ്പിക്കുന്നതാണ് പരിപാടി. പുനർരൂപകൽപ്പന ചെയ്ത യുവജനോത്സവത്തിന് “വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്” എന്നാണ് പേരിട്ടത്.  “യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് മേള ലക്ഷ്യമിടുന്നത്. ഇത് വികസിത …

Read More »

ആറ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു

ഇന്ന് (നവംബർ 18, 2024) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു സ്വിറ്റ്സർലൻഡ്, ജോർദാൻ, പാപുവ ന്യൂ ഗിനിയ, ദക്ഷിണാഫ്രിക്ക, മ്യാൻമർ, ഈജിപ്ത് എന്നിവിടങ്ങളിലെ അംബാസഡർമാർ / ഹൈക്കമ്മീഷണർമാരിൽ നിന്ന് അധികാര പത്രം സ്വീകരിച്ചു. അധികാര പത്രം സമർപ്പിച്ചവർ:  1. ബഹുമാന്യ  ശ്രീമതി മായ ടിസ്ഫി  സ്വിറ്റ്സർലൻഡ് അംബാസഡർ 2. ബഹുമാന്യ ശ്രീ യൂസഫ് മുസ്തഫ അലി അബ്ദെൽ  ഗനി ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ അംബാസഡർ 3.  ബഹുമാന്യ ശ്രീ വിൻസെൻ്റ്  സുമാലെ  പാപ്പുവ ന്യൂ ഗിനിയ ഹൈക്കമ്മീഷണർ 4. ബഹുമാന്യ പ്രഫസർ അനിൽ സൂക് …

Read More »

നൈജീരിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഔദ്യോഗിക ചർച്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ‌ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി. ഇരുനേതാക്കളും നിയന്ത്രിത കൂടിക്കാഴ്ച നടത്തി. തുടർന്ന്, പ്രതിനിധിതലചർച്ചകൾ നടന്നു. ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രസിഡന്റ് ടിനുബുവുമായി നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുവായ …

Read More »

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയ ഗവണ്മെന്റിന്റിന്റെ ദേശീയ ബഹുമതി – “ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ”

നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്  രാഷ്ട്രതന്ത്രജ്ഞതയ്ക്കും  ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് “ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ” ദേശീയ ബഹുമതി   നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ  ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും …

Read More »

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് നേതൃ ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 100 വർഷം മുമ്പ് മഹാത്മാഗാന്ധിയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ഘാടനം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 100 വർഷത്തെ ചരിത്ര യാത്രയ്ക്ക് ഹിന്ദുസ്ഥാൻ ടൈംസിനെയും (എച്ച്ടി) അതിന്റെ ഉദ്ഘാടനം മുതൽ അതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിച്ചു. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. വേദിയിലെ എച്ച്ടിയുടെ പ്രദർശനം സന്ദർശിച്ച …

Read More »

അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഞാൻ പുറപ്പെടുകയാണ്. ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. …

Read More »

ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ ജില്ലകളിലെ ഗോത്രദിന പരിപാടികളില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പരിപാടിയില്‍ വെര്‍ച്വലിയായി പങ്കുചേര്‍ന്ന ഇന്ത്യയിലുടനീളമുള്ള അസംഖ്യം ഗോത്ര സഹോദരീസഹോദരന്മാരെയും …

Read More »

ബീഹാറിലെ ജമുയിയിലെ ട്രൈബൽ ഹാട്ട് സന്ദർശിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ജമുയിയിലുള്ള ഒരു ട്രൈബൽ ഹാട്ട് സന്ദർശിച്ചു. നമ്മുടെ രാജ്യമെമ്പാടുമുള്ള ഗോത്ര പാരമ്പര്യങ്ങൾക്കും കലകൾക്കും അവരുടെ അതിശയകരമായ കഴിവുകൾക്കും ഇത് സാക്ഷിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More »

കേന്ദ്ര സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി

കേന്ദ്ര തൊഴിൽ, ഉദ്യോഗ , സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ സഹമന്ത്രി സുശ്രീ. ശോഭ കരന്ദ്‌ലാജെ ഇന്ന് കൊച്ചിയിൽ ഏകദിന സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി  മന്ത്രി കൊച്ചിയിൽ  കയർ ബോർഡ് ഓഫിസിൽ കയർ ബോർഡ് ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. തുടർന്ന് കേന്ദ്ര മന്ത്രി പാതാളത്തെ ഇഎസ്ഐസി ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായും രോഗികളുമായും സംവദിച്ചു. രാവിലെ കൊച്ചിയിലെത്തിയ മന്ത്രി മുനമ്പത്തെ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു

Read More »

കേന്ദ്ര ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു

കേന്ദ്ര  ഗവൺമെൻ്റിന് കീഴിൽ നികുതി ശൃംഖല വിപുലീകരിക്കുകയും ഇടത്തരക്കാർ അടയ്ക്കേണ്ട നികുതിയിൽ കുറവ് വരികയും ചെയ്തു.  2014 നും 2024 നും ഇടയിൽ ഫയൽ ചെയ്ത റിട്ടേണുകളിൽ 120% വർദ്ധനവ് ഉണ്ടായി. 2014 ൽ ഫയൽ ചെയ്ത ആദായ നികുതി റിട്ടേണുകൾ 3.6 കോടി ആയിരുന്നുവെങ്കിൽ  2024 ൽ അത് 2.2 മടങ്ങ് വർദ്ധനയോടെ 7.9 കോടി ആയി. I.   50 ലക്ഷം  രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ ഫയൽ …

Read More »